പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി; കഴുത്തിലെ ഞരമ്പുമുറിഞ്ഞ് നാലുവയസ്സുകാരന് ദാരുണാന്ത്യം

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

അമ്പലപ്പുഴ: പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.

 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഊണ് കഴിക്കാനായി അത്താബ് വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പെട്ടിയോട്ടോയിലാണ് ഹനാന്റെ തല കുടുങ്ങിയത്.

 

വണ്ടിയിൽ കയറി കളിക്കുന്നതിനിടെ, മുൻ ചക്രത്തിൽ ചവിട്ടി കയറിയ ഹനാൻ വാതിലിലെ ചില്ലിലൂടെ തലയിടുകയായിരുന്നു. കാൽ വഴുതി മുൻ ചക്രത്തിൽ ചവിട്ടി നിന്ന ഹനാന്റെ കാൽവഴുതി തല കുടുങ്ങുകയായിരുന്നു.

 

കഴുത്തിലെ ഞരമ്പ് മുറിഞ്ഞാണ് മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടർ നടപടി സ്വീകരിച്ചു.

 

മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍. അപകടം നടക്കുമ്പോൾ അത്താബും ഭാര്യയും വീട്ടിനുള്ളിലായിരുന്നു.

 

കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വണ്ടിയുടെ ചില്ലിനുമുകളില്‍ തലകുടുങ്ങിയനിലയില്‍ കണ്ടെത്തി.

 

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

OTHER SECTIONS