ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

By Sooraj Surendran.23 10 2018

imran-azhar

 

 

ജലന്ധർ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണ കാരണം വ്യക്തമാകാൻ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും വ്യക്തമാക്കി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദുരൂഹത ഉണ്ടന്ന് സഹോദരന്‍ ജോയ് ആരോപണം ഉന്നയിച്ചു .ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിന് പിന്നാലെ കുര്യാക്കോസ് കാട്ടുതറയുടെ വാഹനത്തിനും വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു .തിങ്കളാഴ്ച രാവിലെ 10 മണിയോടെ ദസൂയ സെന്റ് പോൾസ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ ഛര്‍ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു സമീപം രക്തസമ്മര്‍ദ്ദത്തിന്‍റെ ഗുളികകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള ലൈംഗികാരോപണ പരാതിയിൽ ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞ വ്യക്തിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ.

OTHER SECTIONS