ഫാ.ടോമിന്റെ മോചനത്തിന് പണം നല്‍കിയിട്ടില്ലെന്ന് സലേഷ്യന്‍ സന്യാസ സമൂഹം

By Anju.14 Sep, 2017

imran-azhar

 

റോം: മാസങ്ങളായി യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയതായി അറിയില്ലെന്ന് അദ്ദേഹത്തിന്റെ സന്യാസ സമൂഹമായ സലേഷ്യന്‍ സഭ. സലേഷ്യന്‍ സഭ റെക്ടര്‍ മേജര്‍ ഫാ.എയ്ഞ്ചല്‍ ഫെര്‍ണാണ്ടസാണ് മോചനദ്രവ്യത്തെക്കുറിച്ച് പ്രതികരിച്ചത്.

 

ഫാ.ടോമിന്റെ മോചനം സംബന്ധിച്ച പല കാര്യങ്ങളും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയവരുമായി ബന്ധം സ്ഥാപിക്കാനായെന്ന് അറിഞ്ഞിരുന്നു. പിന്നീട് ഫാ.ടോം മോചിപ്പിക്കപ്പെട്ട വിവരമാണ് അറിയുന്നത്. സലേഷ്യന്‍ സമൂഹത്തോട് പണം ആരും ആവശ്യപ്പെട്ടിട്ടില്ല. മോചനത്തിനായി പണം നല്‍കിയെന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അദ്ദേഹം പറഞ്ഞു.ഫാ.ടോമിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കമെന്നും അദ്ദേഹം അറിയിച്ചു.