മസൂദ് അസറിനെതിരെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ

By Sooraj Surendran.15 03 2019

imran-azhar

 

 

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെതിരെ ശക്തമായ നടപടികളുമായി ലോകരാജ്യങ്ങൾ. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ പ്രമേയം ചൈന എതിർത്തതിന് പിന്നാലെയാണ് മസൂദിനെതിരെ നടപടി ശക്തമാക്കാൻ ലോകരാജ്യങ്ങൾ തീരുമാനിച്ചത്. ഇതേ തുടർന്ന് ഫ്രാൻസ് മസൂദിന്റെ സ്വത്തുക്കൾ മരവിപ്പിച്ചതായി അറിയിച്ചു. അതേ സമയം, സുരക്ഷാ കൗണ്‍സിലിലെ 5 സ്ഥിരാഗംങ്ങള്‍ ഉള്‍പ്പെടെ 15 ല്‍ പതിനാലു രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നെന്നും, ഇത് ഇന്ത്യന്‍ നയതന്ത്ര വിജയമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇത് നാലാം തവണയാണ് മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ പ്രമേയം ചൈന എതിർക്കുന്നത്. ചൈനക്കെതിരെ ലോകരാജ്യങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

OTHER SECTIONS