സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ

By Vidyalekshmi.22 09 2021

imran-azhar

 

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ.ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു.

 

മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

സൗജന്യ ഭക്ഷണക്കിറ്റ് നിർത്തലാക്കിയെന്ന പ്രചരണം അടുത്തിടെ നടന്നിരുന്നു അതിനെതിരെ പ്രതികരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.

 

കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

 

OTHER SECTIONS