സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷന്‍ വിതരണം; 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്: മന്ത്രി പി തിലോത്തമന്‍

By Sooraj Surendran .30 03 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ സൗജന്യ റേഷൻ വിതരണംആരംഭിക്കും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20ന് മുൻപായി വാങ്ങേണ്ടതാണ്. റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

റേഷൻ കാർഡ് ഇല്ലാത്തവർ കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പറും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ 1600 ഔട്ട്‌ലെറ്റുകള്‍ വഴി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

റേഷൻ കടകൾക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടാൻ പാടില്ലെന്നും അഞ്ച് പേർ മാത്രമേ കാണാൻ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് ആവശ്യമില്ലാത്തവർക്ക് സർക്കാരിന് തിരികെ നൽകാവുന്നതാണ്. റേഷൻ വാങ്ങാൻ കടകളിലേക്ക് എത്താൻ സംവിധാനമില്ലാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു.

 

OTHER SECTIONS