സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.22 09 2021

imran-azhar

 

 

പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല അന്തരിച്ചു. 100 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആറുവര്‍ഷത്തോളമായി ചികിസയിലായിരുന്നു.

 

വടക്കത്ത് തറവാട്ടിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഭര്‍ത്താവ്: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.വി. കുഞ്ഞികൃഷ്ണന്‍. ഇദ്ദേഹം 'മാതൃഭൂമി'യില്‍ ഏറെക്കാലം 'വിദേശരംഗം' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു.

 

മക്കള്‍: നന്ദിതാ കൃഷ്ണന്‍, ഇന്ദുധരന്‍ മേനോന്‍ (പാരീസ്). മരുമക്കള്‍: അരുണ്‍കൃഷ്ണന്‍, ബ്രിഷി (ബ്രിജിത്ത്). ഗാന്ധിയനായിരുന്ന ആനക്കര വടക്കത്ത് എ.വി. ഗോപാലമേനോന്റെയും പെരുമ്പിലാവില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്.

 

സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജി സുശീല. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പില്‍.

 

മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ ബി. എ പഠനത്തിന് ചേര്‍ന്ന അവര്‍, പിന്നീട് മദ്രാസിലെ ലേഡി വെല്ലിംഗ്ടണ്‍ ട്രെയിനിങ് കോളേജില്‍ ബിഎഡ് പഠനവും പൂര്‍ത്തിയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിലെ പോരാളിയായിരുന്നു സുശീലാമ്മ.

 

OTHER SECTIONS