പെഗാസസ് പട്ടികയിൽ 14 ലോക നേതാക്കൾ കൂടി; കൂട്ടത്തിൽ ഫ്രഞ്ച് പ്രസിഡന്റും

By sisira.20 07 2021

imran-azhar

 

 

 


പാരിസ്: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

 

വിവരങ്ങള്‍ ചോര്‍ത്താനെന്നു കരുതുന്ന പട്ടികയിൽ 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്.

 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്.

 

മൊറോക്കോയാണ്‌ മാക്രോണിന്റെ ഫോൺ ചോർത്തിയതെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരിലെ മറ്റ് അംഗങ്ങളുടെ ഫോൺ വിവരങ്ങളും ചേർത്തിയതായാണ് വിവരം.

 

ഫ്രാൻസിലെ 15 ഓളം മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ മൊറോക്കോ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

ഇതിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സൈനിക മേധാവികള്‍, മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം.

 

പെഗസസ് ഫോൺ ചോർത്തലിനു വിധേയമായ കൂടുതൽ പേരുടെ വിവരങ്ങൾ ഇന്നു പുറത്തുവന്നേക്കും. ഇന്ത്യയിലെ ചോർത്തലുമായി ബന്ധപ്പെട്ടു പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണു പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.

OTHER SECTIONS