പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അച്ഛനും മകനും അറസ്റ്റില്‍

By RK.15 09 2021

imran-azhar

 


വിശാഖപട്ടണം: പീഡനക്കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്ചുതപുരത്താണ് സംഭവം.

 

ബപ്പയ്യ (50) മകന്‍ നൂകാലു (27) എന്നിവരാണ് അറസ്റ്റിലായത്. അച്ഛനും മകനും ചേര്‍ന്ന് നടത്തുന്ന കബഡി പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയ രണ്ട് പെണ്‍കുട്ടികളേയാണ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

ചൊവ്വാഴ്ച ബലാത്സംഗം സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചു. പ്രതികള്‍ക്കെതിരേ ബലാത്സംഗക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയാണ് കേസെടുത്തത്.

 

 

 

 

 

 

OTHER SECTIONS