രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, പെട്രോളിന് 35 പൈസ കൂട്ടി, ഡീസലിന് 37 പൈസ

By sisira.23 02 2021

imran-azhar


രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഇക്കഴിഞ്ഞ 23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

 

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 9 പൈസയായി. ഡീസലിന് ലിറ്ററിന് 85 രൂപ 76 പൈസയായി.


എന്നാൽ ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ പറയുന്നത്.

 

വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

 

OTHER SECTIONS