ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയത് ഉറക്കി കിടത്തിയ ശേഷമെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ

By Sooraj S.11 Jul, 2018

imran-azhar

 

 

തായ്‌ലൻഡിലെ തം ലുവാങ് ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത് ഉറക്കി കിടത്തിയ അവസ്ഥയിലാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രക്ഷാ ദൗത്യത്തിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ. തായ് നേവി സംഘത്തെ സംബന്ധിച്ച് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരുന്നു ഇത്. പ്രതികൂലാവസ്ഥയിലും ഗുഹയിൽ കുടുങ്ങിയ എല്ലാപേരെയും രക്ഷപ്പെടുത്താൻ സംഘത്തിന് സാധിച്ചു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ മറ്റ് വിവരങ്ങൾ സംഘം പുറത്ത് വിട്ടിരുന്നില്ല. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് കുട്ടികളെ ഉറക്കി കിടത്തിയ ശേഷമാണ് പുറത്തെത്തിച്ചതെന്നാണ് പറയുന്നത്. ജല ഇടുക്കുകളിലൂടെ ദീർഘ ദൂരം നീന്തേണ്ടി വരുമ്പോൾ കുട്ടികൾ പേടിച്ചാൽ അത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതാകാം കുട്ടികളെ ഉറക്കി കിടത്തിയ ശേഷം പുറത്തെത്തിക്കാൻ കാരണം എന്നാണ് നേവി ഉദ്യോഗസ്ഥൻ പറയുന്നത്.