വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് ജി. സുധാകരന്‍

By Anju N P.23 Mar, 2018

imran-azhar

 


തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍കിളികളെ വീണ്ടും ആക്ഷേപിച്ച് ജി.സുധാകരന്‍. വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് സുധാകരന്‍.എരണ്ടകള്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍ കൊത്തികൊണ്ടു പോകും. ദേശീയപാത സബ്മിഷനുള്ള മറുപടി പ്രസംഗത്തിലായിരുന്നു സുധാരകന്റെ ഈ ആക്ഷേപം.

 

നേരത്തെ കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോളാണ് മന്ത്രി സമരക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ഷനമുന്നയിച്ചത്.
വയലിന്റെ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാര്‍. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്. വയല്‍ക്കിളികളല്ല വയല്‍ ക്കഴുകന്‍മാരാണ് സമരക്കാരെന്നും ജി. സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു.