ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍

By anju.12 01 2019

imran-azhar

 

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.

 

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. ഭക്തി കൊണ്ടല്ല മറിച്ച് സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നാണ് മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.

 

OTHER SECTIONS