പതിനഞ്ചാമത് ജി 20 ഉച്ചകോടി റിയാദിൽ ; പ്രധാനമന്ത്രി ഇന്ത്യയെ പ്രതിനിധീകരിക്കും

By online desk .21 11 2020

imran-azhar

 


റിയാദ്: പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

 

ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധനമന്ത്രിമാരുടെ യോഗത്തിൽ കൊവിഡ് വാക്സിൻ ലോകത്തെല്ലാവർക്കും ലഭ്യമാക്കാനായി ജി 20 രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് നിർമല സീതാരാമൻ പറഞ്ഞു.കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകത്തെ കരകയറ്റാൻ ജി 20 അംഗരാഷ്ട്രങ്ങൾക്ക് ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ഉച്ചകോടി നടത്താനാണ് തീരുമാനം.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം.

OTHER SECTIONS