പാലക്കാട് വൻ കഞ്ചാവ് വേട്ട ; നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് 67 കിലോ കഞ്ചാവ് പിടികൂടി

By online desk .22 09 2020

imran-azhar

 

പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് 67 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.ആന്ധ്രയിൽ നിന്ന് അരിയുമായി കേരളത്തിലേക്ക് വന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ലോറിയിൽ നിന്നും കാറിലേക്ക് മാറ്റുന്നതിനിടെയാണ് എക്സൈസ് സ്ക്വാഡ് സംഘത്തെ പിടികൂടിയത്. തമിഴ്നാട്ടുകാരായ ലോകേഷ്, മലയച്ചാമി, തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശികളായ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു.

OTHER SECTIONS