മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വിപുലമായി ആഘോഷിക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

By uthara.13 Sep, 2018

imran-azhar


ദുബായ്: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് .രണ്ടു വർഷം നീളുന്ന ആഘോഷപരിപാടി നടത്താനാണ് തീരുമാനം .ഈ വർഷം ഒക്ടോബർ രണ്ടു മുതൽ 2020 ഒക്ടോബർ രണ്ടു വരെ നീളുന്ന ആഘോഷ പരിപാടിയിൽ ഗാന്ധിജിയെക്കുറിച്ചുള്ള ചലച്ചിത്രങ്ങൾ, ഖാദി വസ്ത്രങ്ങളുടെ പ്രദർശനം എന്നിവയും ഉൾക്കൊള്ളിക്കും . ആഘോഷ പരിപാടിയുടെ ഭാഗമായി ബ്രൈറ്റ് റൈഡേഴ്‌സ് സ്കൂൾ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിൽ ഗാന്ധിയൻ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ പ്രഭാഷണങ്ങൾ നടത്താനും തീരുമാനിച്ചിരിക്കുകയാണ് .