നൈ​ജീ​രി​യ​യി​ലെ ക​ഡു​നയിൽ വെടിവെയ്പ്പ്: 16 പേർ കൊല്ലപ്പെട്ടു

By Sooraj Surendran.12 03 2019

imran-azhar

 

 

ലാഗോസ്: നൈജീരിയയിലെ കഡുനയിൽ നടന്ന വെടിവെയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടു. ബാർദെ ഗ്രാമത്തിലാണ് സംഭവം. തോക്കുധാരികളായ സംഘം സ്ഥലത്തെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നിലുള്ള സംഘത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. കൃത്യത്തിന് ശേഷം പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള സംഘത്തിലെ ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന പ്രദേശം നിലവിൽ പോലീസിന്റെ നിയന്ത്രണത്തിലാണ്.

OTHER SECTIONS