മദ്യലഹരിയില്‍ സുഹൃത്തിനെ കൊന്ന് സ്യൂട്ട് കേസിലാക്കിയ യമുനയിലൊഴുക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

By Kavitha J.13 Jun, 2018

imran-azhar

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി യമുനയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂവര്‍ സംഘം പോലീസ് പിടിയിലായി. ഡല്‍ഹിയിലാണ് ഞായറാഴ്ച രാത്രി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം ഉണ്ടായത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന പൗരുഷ്, വിശാല്‍ ത്യാഗി, കുട്ടു എന്നു വിളിക്കുന്ന മലയാളിയായ മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു.


ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ ജേതാവും, ഗാസിയാബാദിലെ ഒരു ഡോക്ടറുടെ പുത്രനുമാണ് ഇരുപതുകാരനായ വിശാല്‍ ത്യാഗി. നേരത്തേ ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്ത കാലത്താണ് ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ഇവര്‍ നാലും ഒരുമിച്ചാണ് ഗ്രേറ്റര്‍ നോയിഡയില്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉടലെടുത്ത വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനെത്തുടര്‍ന്ന് പൗരുഷും വിശാലും ചേര്‍ന്ന് ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.


കൊലയ്ക്ക് ശേഷം ദീപാംശുവിന്റെ ശരീരം തുണ്ടു തുണ്ടാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാനായിരുന്നു പദ്ധതി. അതിനായി ഇവരുെട മറ്റൊരു സുഹൃത്തായ ലാഖോയുടെ കാര്‍ ഇതിനു ചോദിച്ചുവെങ്കിലും കിട്ടിയില്ല, തുടര്‍ന്ന് ഒരു ഇ-റിക്ഷയില്‍ സ്യൂട്ട് കേസുമായി പോകവേ രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നതു കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിച്ചത്താകുന്നത്

OTHER SECTIONS