വീട്ടിലെ കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

By Sooraj Surendran.20 02 2020

imran-azhar

 

 

കട്ടപ്പന: വീട്ടിലെ കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് സംഘം പിടികൂടി. കട്ടപ്പന നിർമല സിറ്റി കണ്ണംകുളംവീട്ടിൽ മനു തോമസിനെ(30)യാണ് അറസ്റ്റുചെയ്തത്. നിർമാണം നടക്കുന്ന വീട്ടിൽ നിന്നും ഗ്രോബാഗിൽ വളർത്തിയ എട്ട് കഞ്ചാവുചെടികളും എക്സൈസ് സംഘം കണ്ടെടുത്തു. പട്രോളിങ്ങിനിടെയാണ് പോലീസിന് മനു തോമസിനെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മനു തോമസ് കുടുങ്ങുന്നത്. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി.ബിനു, പ്രിവന്റീവ് ഓഫീസർ പി.ബി.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയിംസ് മാത്യു, പി.സി.വിജയകുമാർ, ജസ്റ്റിൻ പി.ജോസഫ്, ഷിജോ അഗസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അവിവാഹിതനായ മനു തോമസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

 

OTHER SECTIONS