കാനഡയിൽ കഞ്ചാവ് വീട്ടിൽ വളർത്തുകയും ഉപയോഗിക്കുകയും ചെയ്യാം; നിയമം പ്രാബല്യത്തിൽ

By Sooraj Surendran.17 10 2018

imran-azhar

 

 

ഒട്ടാവ: കാനഡയിൽ ചരിത്രം സൃഷ്ടിച്ച് നിർണായക വിധി. ഇതനുസരിച്ച് കാനഡയിൽ കഞ്ചാവ് വളർത്തുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയമപരമായി അനുമതി. ഇതനുസരിച്ച് വീടുകളിൽ കഞ്ചാവ് വളർത്തുന്നതിനും മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നതിനും നിയമ തടസങ്ങൾ ഉണ്ടാകില്ല. എന്നാൽ 18 വയസിന് താഴെ പ്രായമുള്ള പ്രായപൂർത്തിയാകാത്തവർ കഞ്ചാവ് വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് മുതിർന്ന പൗരന്മാർക്ക് അനുമതി നൽകിയത്. അതേസമയം യു എസിൽ വിനോദാവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ല.

OTHER SECTIONS