യുവാവിന്റെ പരാതിയില്‍ ഗണേഷ്​ കുമാറിനെതിരെ പൊലീസ്​ കേസെടുത്തു

By BINDU PP .13 Jun, 2018

imran-azhar

 

 


കൊല്ലം: പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദിച്ചെന്ന് യുവാവിെന്‍റ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണെന്‍റ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

OTHER SECTIONS