ഫ്‌ളാറ്റില്‍ 15 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പിടിയില്‍

By Web Desk.05 08 2022

imran-azhar

 


കൊച്ചി: ചേരാനല്ലൂരില്‍ ഫ്‌ലാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ഗ്യാസ് ഏജന്‍സി ജീവന്ക്കാരനെ പൊലീസ് പിടികൂടി.

 

പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്പില്‍ അജീന്ദ്രന്‍ (51) ആണ് പിടിയിലായത്. ഗ്യാസ് സിലിണ്ടര്‍ ബില്ലിന്റെ ബാക്കി തുക നല്‍കാന്‍ ഫ്‌ലാറ്റില്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

 

പെണ്‍കുട്ടി ബഹളം വച്ചതോടെ സമീപ ഫ്‌ലാറ്റുകളിലുള്ളവര്‍ എത്തി ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

 

OTHER SECTIONS