സാമ്പത്തിക പ്രതിസന്ധി ബജറ്റിനെ ബാധിക്കും: ഗീതാ ഗോപിനാഥ്

By Bindu.13 Jan, 2018

imran-azhar

 

 

 

തിരുവനന്തപുരം: ഇപ്പോൾ ഉള്ള സാമ്പത്തിക പ്രതിസന്ധി ബജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്.ചെലവുകളുടെ വർദ്ധനവ് ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. ചെലവുകളുടെ വർദ്ധനവിനെ നിയന്ത്രിതമാക്കാൻ ബജറ്റ് മുൻ‌തൂക്കം നൽകണം. ജിഎസ്ടി സംസ്ഥാനത്തിന്‌ ഗുണകരമാണെന്നും എന്നാല്‍ ഇത് നടപ്പാക്കിയ രീതിയില്‍ അപാകത ഉണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. എന്നാല്‍ 6 മാസത്തിനുള്ളില്‍ ജിഎസ്ടി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഗീതാ ഗോപിനാഥ് പറഞ്ഞു.

OTHER SECTIONS