നടിയെ ആക്രമിച്ച കേസ്: ഗീതു മോഹൻദാസും സംയുക്ത വർമ്മയും വിചാരണക്കോടതിയില്‍ ഹാജരായി

By Sooraj Surendran.28 02 2020

imran-azhar

 

 

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗീതു മോഹൻദാസും സംയുക്ത വർമ്മയും കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. കേസിലെ പ്രധാന പ്രതിയായ ദിലീപ് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. അതേസമയം സാക്ഷി വിസ്താരത്തിന് സിനിമ താരം കുഞ്ചാക്കോ ബോബന് എത്താൻ സാധിച്ചില്ല. ഷൂട്ടിങ് സംബന്ധമായ തിരക്കുകൾ കാരണം കേരളത്തിൽ ഇല്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന് വിചാരണ കോടതിയിൽ ഹാജരാകാൻ സാധിക്കാത്തത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. നടൻ സിദ്ധിഖും നടി ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു. 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്.കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം ഇന്നലെ പൂർത്തിയായിരുന്നു. നാളെ സംവിധായകൻ ശ്രീകുമാർ മേനോന്റെ സാക്ഷി വിസ്താരം നടക്കും.

 

OTHER SECTIONS