ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ പൂർത്തിയാക്കി ; വിജയി ബൈഡൻ തന്നെ

By online desk .20 11 2020

imran-azhar

 


വാഷിങ്ടൺ: ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ പൂർത്തിയാക്കി,വിജയി  ബൈഡൻ തന്നെ . തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ചു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോഴും വിജയ് ബൈഡൻ തന്നെ. ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലാണ് വോട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ് വന്നത്. ബൈഡൻ ജയിച്ചതോടെ മൂന്നുപതിറ്റാണ്ടു നീണ്ടുനിന്ന ജോർജിയയിലെ റിപ്പബ്ലിക് ആധിപത്യത്തിനാണ് അന്ത്യമാവുന്നത്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വോട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ് തയ്യാറാവാത്തത് പ്രതിസന്ധിയായിരുന്നു .

 

OTHER SECTIONS