ശരീരം മൂടി വസ്ത്രം ധരിക്കാതെ ജര്‍മ്മന്‍ വനിതാമന്ത്രി സൌദിയില്‍

By praveen prasannan.16 Dec, 2016

imran-azhar

റിയാദ്: സൌദിയിലെത്തുന്ന സ്ത്രീകളും ശരീരം മൂടി വസ്ത്രം ധരിക്കണമെന്ന ചട്ടം ജര്‍മ്മന്‍ മന്ത്രി ഉര്‍സുല വണ്‍ ഡേര്‍ ലെയന്‍ അനുസരിച്ചില്ല. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബ് ധരിക്കാന്‍ ജര്‍മ്മന്‍ മന്ത്രി തയാറാകാതിരുന്നത്.

സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഊര്‍സുല റിയാദിലെത്തിയത്. കറുത്ത സ്യൂട്ട് ധരിച്ച് തല മൂടാതെയായിരുന്നു സന്ദര്‍ശനം.

സംഭവത്തെ യാഥാസ്ഥികര്‍ അപലപിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഊര്‍സുലയ്ക്കെതിരെ പോസ്റ്റുകളും പ്രചരിച്ചു.

എന്നാല്‍ ഊര്‍സുലയെ അഭിനന്ദിച്ചവരുമുണ്ട്.

loading...