പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനായി നിയമിച്ചതിന് പിന്നാലെ സ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്

By priya.17 08 2022

imran-azhar

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനായി നിയമിതനായതിനു തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുകയായിരുന്നു ഗുലാം നബി ആസാദ്.

 

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ നീക്കിയതും ഭിന്നതയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നു.വികാര്‍ റസൂല്‍ വന്നിയെയാണു മിറിന് പകരമായി നിയമിച്ചത്.

 

വോട്ടര്‍ പട്ടിക തയാറാക്കലും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിര്‍ണായക സ്ഥാനങ്ങള്‍ രാജിവച്ചത്.

 

OTHER SECTIONS