15 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി; സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് പൊളളിച്ച നിലയില്‍ മൃതദേഹം

By Anju N P.14 Jan, 2018

imran-azhar

 

മീററ്റ്: ഗാസിയാബാദില്‍ 15 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം ക്രൂരമായി കൊലപ്പെടുത്തി. മീററ്റിലെ പാര്‍ത്ഥപൂരിലാണ് വികൃതമാക്കപ്പെട്ട നിലയിലുളള മൃതശരീരം കണ്ടെത്തിയത്. ദേഹം മുഴുവന്‍ സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് പൊളളിച്ച നിലയിലായിരുന്നു.

 

ഡിസംബര്‍ 26 നാണ് പെണ്‍കുട്ടിയെ കാണാതായത് . ഇതേ ദിവസം പിതാവ് മോദിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടന്നില്ലെന്ന് ആരോപിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതു കാരണം പെണ്‍കുട്ടി വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.

 

തങ്ങള്‍ മകള്‍ക്ക് ഫോണ്‍ വാങ്ങിച്ചു നല്‍കിയില്ലെന്നും എവിടെ നിന്നാണ് ഫോണ്‍ ലഭിച്ചതെന്ന് അറിയില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. ക്ലാസ് മുറിയില്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ അധ്യാപിക വഴക്കുപറയുകയും ചെയ്തിരുന്നു.

 

ഗാസിയാബാദിലെ ക്ഷേത്രം പൂജാരിയാണ് പെണ്‍കുട്ടിയുടെ പിതാവ്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ഗാസിയാബാദ് എസ് ഐ അരവിന്ദ് കുമാര്‍ മൗര്യ പറഞ്ഞു.

 

OTHER SECTIONS