പ്രണയാഭ്യർത്ഥന നിരസിച്ചു; യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു

By Sooraj Surendran.22 09 2019

imran-azhar

 

 

മംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. എൻആർ പുരയ്ക്കടുത്തു മാഗൽഗോഡിൽ കഴിഞ്ഞ ബുധനാഴ്ചയാണ് കൊലപാതകശ്രമം നടന്നത്. ചിക്കമഗളൂരുവിലെ ബാസപുര സ്വദേശിനിയായ ബിന്ദുവിനാണ് കുത്തേറ്റത്. ബലഹന്നൂർ ഗാണ്ടിഗേശ്വരയിലെ മിഥുൻ എന്ന യുവാവാണ് ബിന്ദുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുത്തേറ്റ ബിന്ദുവിനെ നാട്ടുകാർ ബലഹന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് ആരോഗ്യനില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഞായറാഴ്ചയാണ് ബിന്ദു മരിച്ചത്. മിഥുനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.

 

OTHER SECTIONS