പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു

By Vidyalekshmi.16 09 2021

imran-azhar

 

തിരുവനന്തപുരം: സംസ്ഥാന പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവ്യാ സിങ് (16) ആണ് മരിച്ചത്.കവടയാറിലെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി വീണത്.ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

 

പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഫ്‌ളാറ്റില്‍നിന്ന് വീണ കുട്ടിയെ ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

അപകടം നടക്കുമ്പോൾ ആനന്ദ് സിംഗ് വീട്ടിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

OTHER SECTIONS