ഹാള്‍ടിക്കറ്റ് നശിപ്പിച്ചതിനെ തുടര്‍ന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു

By Abhirami Sajikumar.14 Mar, 2018

imran-azhar

 

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ദളിത് പെണ്‍കുട്ടിക്കാണ് ദാരുണാന്ത്യമുണ്ടായത്. 17 വയസുകാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. ബോര്‍ഡ് പരീക്ഷ നടക്കുന്ന വേളയില്‍ സഹപാഠികള്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.സ്‌കൂളില്‍ ഒപ്പം പഠിക്കുന്നയാള്‍ പ്രണയമാണെന്ന് പറഞ്ഞിട്ടും അവള്‍ തിരിഞ്ഞു നോക്കിയില്ല. പരീക്ഷയ്ക്ക് പഠിച്ച കാര്യങ്ങള്‍ വീണ്ടുമോര്‍ത്തുകൊണ്ട് മുന്നോട്ട് തന്നെ നടന്നതിനാല്‍ സഹപാഠികള്‍ ദേഷ്യത്തില്‍ അവളുടെ ഹാള്‍ ടിക്കറ്റ് വലിച്ചു കീറി. 

രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ ഹാള്‍ടിക്കറ്റ് കീറി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പ്രതികാരമായിട്ടാണ് ഇവര്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചത്. സഹപാഠികളുടെ മൊഴിയില്‍ കേസെടുത്തിട്ടുണ്ട്.