By Veena Viswan.16 01 2021
ലഖ്നൗ: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ സ്വന്തം പ്രദേശം സംരക്ഷിക്കാനും ഉറച്ച നിലപാടെടുക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ഞങ്ങള്‍ക്ക് യുദ്ധം വേണ്ട. എല്ലാവരുടെയും സംരക്ഷണത്തിനാണ് മുന്‍ഗണന. എന്നാല്‍ വ്യക്തമായി പറഞ്ഞാല്‍ ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന് ഉചിതമായ മറുപടി നല്കാന് കഴിവുള്ളവരാണ് നമ്മുടെ സൈനികരെന്ന് ചൈനയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യ ചൈന ബന്ധം വഷളായി. സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ഇരുരാജ്യങ്ങളും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
സംഘര്‍ഷം നിലനില്‍ക്കേ കരസേനയുടെ കരിസ്മാറ്റിക്ക് പ്രകടനം രാജ്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിച്ചെന്നും പൗരന്മാര്ക്ക് തല ഉയര്‍ത്തി നടക്കാനുള്ള സാഹചര്യം സൃഷ്ടിച്ചെന്നും ലഖ്നൗവില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.