'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' ഫേസ്ബുക്ക് കൂട്ടായ്മ അഡ്‌മിനെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

By Sooraj S.17 Jul, 2018

imran-azhar

 

 

തിരുവനതപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തിരുവനതപുരം കാരയ്ക്കാമണ്ഡപം സ്വദേശിയായ അജിത് കുമാർ ആരംഭിച്ച 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കെതിരെ പോലീസ് നടപടി. ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിനായ അജിത് കുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്നു എന്ന കാരണത്താലാണ് എക്സൈസ് വകുപ്പ് ഫേസ്ബുക്ക് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന അഡ്മിനും ഭാര്യക്കുമെതിരെ കേസെടുത്തത്. നേമം പോലീസ് സ്റ്റേഷനിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജിത് കുമാർ ഇതിനോടകം വിദേശത്ത് കടന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരങ്ങൾ. എല്ലാ വിമാനത്താവളങ്ങളിലും അജിത് കുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 78,ഇന്ത്യന്‍ ശിക്ഷാനിയമം 153,എന്നീ വകുപ്പുകൾ പ്രകാരവും അബ്കാരി വകുപ്പ് പ്രകാരവുമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

OTHER SECTIONS