വീണ്ടും സ്വർണ വേട്ട; വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

By Chithra.15 12 2019

imran-azhar

 

കൊച്ചി : വിമാനത്താവളങ്ങളിൽ നിന്ന് പിടികൂടുന്ന സ്വർണ കള്ളക്കടത്തിന്റെ പുതിയ വാർത്തയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കടത്താനായി കൊണ്ടുവന്ന സ്വർണ്ണം പിടികൂടി. 66 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.

 

റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ പിടിയിൽ പെടാതെ കടത്താനായി റീചാർജബിൾ ഫാനിന്റേയും സ്പീക്കറിന്റെയും ഉള്ളിൽ പാളികളാക്കിയാണ് അറസ്റ്റിലായവർ സ്വർണം കൊണ്ടുവന്നത്.

OTHER SECTIONS