റെക്കോർഡുകൾ തകർത്ത് സ്വർണവില 41,000 രൂപക്കടുത്തെത്തി

By online desk .05 08 2020

imran-azhar


റെക്കോർഡുകൾ തകർത്ത് സ്വർണവില 41,000 രൂപക്കടുത്തെത്തി. ബുധനാഴ്ച സ്വർണം പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന് 40,800 രൂപയായി. ഗ്രാമിന് 65 രൂപകൂടി 5,100 രൂപയായി. അഞ്ചുദിവസംകൊണ്ട് 800 രൂപയുടെ വിലവര്ധനവാണ് ഉണ്ടായിരിക്കുന്നത്. ദേശീയ വിപണിയിലും സ്വർണവില കുത്തനെ ഉയരുകയാണ് 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. [ആഗോള വിപണിയിലാവട്ടെ സ്വർണവില ഔണ്‍സിന് 2000 ഡോളർ കടക്കുകയും ചെയ്‌തു . ലോകത്ത് തന്നെ വൈറസ് വ്യാപനം ഉയരുകയും മറ്റുവിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വർധിക്കുകായാണ്

OTHER SECTIONS