സ്വർണവില പവന് 120 രൂപ കൂടി 41,320 രൂപയായി

By online desk .06 08 2020

imran-azhar

 


സ്വർണവില കുതിച്ചുയരുന്നു പവന് 120 രൂപ കൂടി 41,320 രൂപയായി. പവന് രണ്ടു ദിവസം കൊണ്ട് 1040 രൂപയാണ് വർധിച്ചത്. അതേസമയം ഗ്രാമിന് 5165 രൂപയായി. ബുധനാഴ്ച രണ്ടു തവണയായി കൂടിയത് 920 രൂപ യാണ്. അതോടെ ആറു ദിവസം കൊണ്ട് 1,320 രൂപയാണ് വർധിച്ചത് . ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

 

അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്നാണ് സ്വർണവില ഉയർന്നത്. ലോകത്ത് തന്നെ വൈറസ് വ്യാപനം ഉയരുകയും മറ്റുവിപണികളിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വർധിക്കുകായാണ്

OTHER SECTIONS