സ്വർണ്ണ കടത്ത് ; മൂന്നുപേർ കൂടി അറസ്റ്റിൽ

By online desk .14 07 2020

imran-azhar

തിരുവനന്തപുരം:നയതന്ത്ര സ്വർണക്കടത്തു കേസിൽ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു . പ്രതിയായ റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഒരാൾ കീഴടങ്ങുകയും ചെയ്തതായാണ് സൂചന.

 

കേസിലെ മുഖ്യ പ്രതികളിലൊരാളായ സരിത്തിന്റെ മൊഴിയില്‍ നിന്നാണ് റമീസിന്റെ പങ്ക് മനസ്സിലായത്. റമീസ് കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് സൂചന.

 

കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. എന്‍.ഐ.എയുടെ എഫ്.ഐ.ആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ ഫരീത് നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍.

OTHER SECTIONS