സ്വർണക്കടത്ത് ; മുഖ്യപ്രതികളിലൊരാളായ റബിൻസ് അറസ്റ്റിൽ

By online desk .26 10 2020

imran-azhar

 

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള നയതന്ത്ര സ്വർണ കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റബിൻസ് അറസ്റ്റിൽ. ദുബായിയിൽ ഒളിവിലായിരുന്ന ഇയാളെ കേരളത്തിൽ എത്തിച്ചു. ദുബായിൽ നിന്ന് നാടുകടത്തിയ റബിൻസിനെ കൊച്ചി വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. വൈകീട്ട് 4.20 എയർ ഇന്ത്യ വിമാനത്തിലാണ് റബിൻസിനെ കൊച്ചിയിൽ എത്തിയത്. മൂവാറ്റുപുഴ സ്വദേശിയാണ് റബിൻസ് ഹമീദ്. പ്രതിക്കെതിരെ എൻ ഐ എ കോടതി ‌ ബ്ലൂ കോര്‍ണര്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഫൈസല്‍ ഹാരീദിനെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

OTHER SECTIONS