സ്വപസുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എൻ ഐ എ

By online desk .06 08 2020

imran-azhar

 


കൊച്ചി: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതിയായ സ്വപസുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എൻ ഐ എ . സ്വപനയുടെ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് എൻ ഐ എ അസിസ്റ്റന്റ്സോളിസിസ്റ്റർ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മുഖ്യ പ്രതിയായ സ്വപ്നക്ക് മുഖ്യമന്ത്രിയുമായി അനൗപചാരിക ബന്ധമുണ്ടെന്നും എൻ ഐ എ കോടതിയെ അറിയിച്ചു .

 

സ്വർണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നയുടെ പങ്കു വലുതാണെന്നും . ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്റർ ആയും ശിവശങ്കർ പ്രവർത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാൽ ശിവശങ്കർ സഹായിച്ചില്ലെന്നും എൻഐഎ വ്യക്തമാക്കി.

 

കൂടാതെ വിദേശത്തും സ്വപനക്ക് വലിയ സ്വാധീനം ഉണ്ടെന്നും എൻ ഐ എ വ്യക്തമാക്കി . സ്വപ്നക്ക് കോൺസുലേറ്റിൽ നിന്നും രാജി വെച്ചശേഷം 1000 ഡോളർ ശമ്പളം ലഭിച്ചിരുന്നു. കൂടാതെ സ്വർണക്കടത്തിലെ ഇടപാടുകാർക്ക് ഓരോ ഇടപാടിലും 50000 രൂപ എന്നും എൻ ഐ എ കോടതിയെ അറിയിച്ചിരുന്നു. 

OTHER SECTIONS