സ്വർണക്കടത്ത് : അന്വേഷണസംഘം യു എ ഇയിലേക്ക്

By online desk .08 08 2020

imran-azhar

 

ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്തുകേസിൽ അന്വേഷണസംഘം യു എയിലേക്ക്. അന്വേഷണസംഘത്തെ യു എ യിലേക്ക് അയക്കാൻ കേന്ദ്രം അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. 

 

കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാനാണ് എൻഐഎ ഉദ്യോഗസ്ഥർ യുഎഇയിലേക്ക് പോകുന്നത്.എസ് പി അടക്കമുള്ള രണ്ടംഗസംഘമാണ് ദുബായിലേക്ക് പോവുന്നത്. കഴിഞ്ഞ ദിവസമാണ് എൻ ഐ എ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായത്.

 

 ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയായിരുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്സ്‌പോർട്ട് ആഭ്യന്തരമന്ത്രാലയം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.

OTHER SECTIONS