വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി ജലാൽ കീഴടങ്ങി

By online desk .14 07 2020

imran-azhar

 

തിരുവനന്തപുരം: വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി ജലാൽ കീഴടങ്ങി. നയതന്ത്ര സ്വര്ണക്കടത്തുകേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാൽ ആണ് കീഴടങ്ങിയത്, കസ്റ്റംസ് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. നിരവധി സ്വർണക്കടത്ത് കേസുകളിലെ പ്രതിയാണ് ജലാൽ . മൂവാറ്റുപുഴ സ്വദേശിയാണ്.

 

വിവിമാനത്താവളങ്ങൾ വഴി 60 കോടിയുടെ സ്വർണം ഇയാൾ കടത്തിയിട്ടുണ്ട് . ഇയാൾക്കായുള്ള തിരച്ചിൽ ശക്തമായിരുന്നു . നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരൻ പ്രതിയായ കേസിലും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

 

അതേസമയം സ്വർണക്കടത്തു കേസുമായി ബന്ധപെട്ടു മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.

OTHER SECTIONS