കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: ഒ​രു കോ​ടി പ​ത്തു ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പിടികൂടി

By Sooraj Surendran .22 05 2019

imran-azhar

 

 

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വൻ സ്വർണ്ണവേട്ട. ഒരു കോടി പത്തു ലക്ഷത്തിന്‍റെ സ്വർണമാണ് എയർകസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. റിയാദിൽ നിന്ന് അബൂദാബി വഴിയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീർ എന്നിവർ സ്വർണ്ണം കടത്തിയത്. സ്വർണം ഉരുക്കി സിലിണ്ടർ രൂപത്തിലാക്കി മാറ്റിയാണ് കടത്താൻ ശ്രമിച്ചത്. ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ച് 450 ഗ്രാം സ്വർണമാണ് ഷംസീറിൽ നിന്നും കണ്ടെത്തിയത്. ഹാരിസിന്റെ പക്കൽ നിന്നും 2.800 ഗ്രാം സ്വർണവും കണ്ടെത്തി. വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത് വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

OTHER SECTIONS