സ്വര്‍ണക്കടത്ത് കേസിലെ മലയാളി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

By priya.13 08 2022

imran-azhar

 

കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്തു കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം. കേസുകളുടെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവില്‍ കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടര്‍ കേസിന്റെ തുടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

 

സ്വപ്ന സുരേഷിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുടെയും രഹസ്യ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഇഡിയുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളാനുള്ള സാധ്യതയുണ്ടെന്നു വിലയിരുത്തുന്നു. ഇതിനിടെ കേസുകളുടെ തുടര്‍ നടപടികള്‍ കര്‍ണാടകയിലേക്കു മാറ്റണമെന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.ഇഡി ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.


കേസ് കേരളത്തില്‍ തുടരുന്നതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അന്വേഷണം തടസപ്പെടുത്താന്‍ നീക്കമുണ്ടാകുമെന്നാണ് ഇഡി വിലയിരുത്തുന്നത്.നേരത്തെ കേസ് അന്വേഷണത്തിനിടെ അന്വേഷണ സംഘത്തിനെതിരെ പൊലീസ് കേസെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടായിരുന്നു.നിലവില്‍ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മലയാളി ഉദ്യോഗസ്ഥനു നേരെ സമാനമായ ആരോപണങ്ങളും പരാതികളും ഉയരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് കണ്ടാണ് സ്ഥലംമാറ്റം എന്നും വിലയിരുത്തുന്നുണ്ട്.

 

 

OTHER SECTIONS