സ്വർണക്കടത്ത് കേസ്; അന്വേഷണം നിർണായക ഘട്ടത്തിൽ, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു

By Sooraj Surendran.14 07 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിൽ പ്രധാനമായും ആരോപണവിധേയനായിരിക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് അയച്ചിരുന്നു.

 

തിരുവനന്തപുരത്തെ ഓഫീസിലാണ് ശിവശങ്കർ ചോദ്യം ചെയ്യലിനായി ഹാജരായത്. സ്വപ്നയുമായി ഇദ്ദേഹത്തിന് വെറും സൗഹൃദം മാത്രമാണോ ഉണ്ടായിരുന്നത്, അതോ സ്വർണക്കടത്തിൽ ശിവശങ്കറിനും നേരിട്ട് പങ്കുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് 10 മിനിറ്റിനുള്ളിൽ തന്നെ സംഘം മടങ്ങുകയും ചെയ്തിരുന്നു.

 

OTHER SECTIONS