സരിത്തും, സ്വപ്നയും ഒന്നും രണ്ടും പ്രതികൾ; സ്വർണം കടത്തിയത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി

By Sooraj Surendran.10 07 2020

imran-azhar

 

 

കൊച്ചി: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ സരിത്ത് കുമാറും സ്വപ്ന സുരേഷും ആദ്യ പ്രതികൾ. കൊച്ചി സ്വദേശിയായ ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് എൻഐഎ എഫ്‌ഐആർ സമർപ്പിച്ചു. കലൂരിലെ എൻഐഎ കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്. യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


പ്രവാസികൂടിയായ കൊച്ചി സ്വദേശി ഫൈസലിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെയും എൻഐഎ പ്രതി ചേർത്തത്. തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്നതാണ് യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ.

 

Related News: ഐടി വകുപ്പിലെ നിയമനത്തിനായി സ്വപ്ന സമർപ്പിച്ച സർട്ടിഫിക്കറ്റുകളും, രേഖകളും വ്യാജം


രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേസ് ദേശീയസുരക്ഷാ ഏജൻസി അന്വേഷിക്കട്ടെ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെയും നിലപാട്. അതേസമയം കേസ് എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഹൈക്കോടതി സ്വപ്നയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. സ്വപ്ന തന്റെ രണ്ട് മക്കളെയും കൂട്ടി പോലീസിന്റെ മൂക്കിൻതുമ്പത്ത് ഒളിവിൽ കഴിഞ്ഞിട്ടും പിടികൂടാനാകാത്തതിനാൽ പോലീസിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

 

----------------------------------------------------------------------

 

സ്വപ്ന തുല്യമായ ആഡംബര ജീവിതം, കല്യാണവും കള്ളക്കടത്തും ഹോബി

 

 

 

OTHER SECTIONS