'സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് തൻ്റെ അറിവോടെയല്ല'; ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

By Sooraj Surendran .06 07 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് തന്റെ അറിവോ, സമ്മതമോ ഇല്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷവും, ബിജെപിയും ശ്രമിക്കുന്നത് കപട ആരോപണങ്ങളിലൂടെ പ്രതിച്ഛായ തകർക്കാനാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ കേന്ദ്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തു അസംബന്ധം വിളിച്ചു പറയാനും കരുത്തുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അതു പൊതുസമൂഹത്തിന് ചേർന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കഴിഞ്ഞ നാല് വർഷം കൊണ്ട് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS