വയനാട്ടില്‍ 82 കിലോയുടെ വന്‍ സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

By Anju N P.12 Jul, 2018

imran-azhar

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. വ്യാഴാഴ്ച രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.


കുഴമ്പ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 654 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മനാസിനെ കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.