സ്വർണക്കടത്ത് നടന്നിരിക്കാം എന്ന പ്രസ്താവനയിലൂടെ കെ ടി ജലീൽ കുറ്റസമ്മതം നടത്തി ; യു ഡി എഫ്

By online desk .22 09 2020

imran-azhar

തിരുവനന്തപുരം : സ്വർണക്കടത്ത് നടന്നിരിക്കാം എന്ന പ്രസ്താവനയിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ ഏറെക്കുറെ കുറ്റസമ്മതം നടത്തിയെന്ന് യു ഡി എഫ്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സംശയമുള്ളതായും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

 

മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തിന്റെ ന്യായികരിക്കാൻ ശ്രമിക്കുമ്പോൾ ചാനൽ അഭിമുഖങ്ങളിലൂടെ കെ ടി ജലീൽ ഏറെക്കുറെ കുറ്റസമ്മതം നടത്തിയെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു കൂടാതെ കസ്റ്റംസ് കൃത്യമായി അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടു എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യു എ ഇ യെ അപമാനിച്ചു എന്ന സി പി എം ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. സര്‍ക്കാരിന്‍റെ അഴിമതികള്‍ അന്വേഷിക്കുക, കെടി ജലീലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യു.ഡി.എഫ് സെക്രട്ടറിയേറ്റിനും കലക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തി

OTHER SECTIONS