മീഡിയനിൽ ഇടിച്ച് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഗോൾഫ് ഇതിഹാസം ടെഗർ വുഡ്‌സിന് ഗുരുതര പരിക്ക്

By Aswany Bhumi.24 02 2021

imran-azhar

 

 

കാലിഫോർണിയ: ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്‌സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. എന്നാൽ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

 


ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹിൽസ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലാണ് അപകടം.

 

 

 

 

നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. ഹത്തോൺ ബൊളിവാർഡിൽ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്‌സിന്റെ വാഹനം.

 

മീഡിയനിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്നു. രണ്ട് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

 


അപകട സമയത്ത് വുഡ്‌സ് മാത്രമാണ് കാറിലുണ്ടായത്. കാറിന്റെ മുൻപിലെ വിൻഡ്ഷീൽഡ് പൊളിച്ചാണ് ഫയർഫൈറ്റേഴ്‌സ് വുഡ്‌സിനെ പുറത്തെടുത്തത്. ഈ സമയം വുഡ്‌സ് ബോധവാനായിരുന്നതായും, സംസാരിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

 

 

 

OTHER SECTIONS