മെ​റ്റ​ലു​മാ​യി പോ​യ ട്രെ​യിൻ അമ്പലപ്പുഴയിൽ പാളംതെറ്റി

By Sooraj Surendran.23 02 2020

imran-azhar

 

 

ആലപ്പുഴ: പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ചരക്ക് ട്രെയിൻ അമ്പലപ്പുഴയിൽ പാളംതെറ്റി. സംഭവത്തെ തുടർന്ന് കായംകുളം-എറണാകുളം മെമു, ആലപ്പുഴ-കണ്ണൂര്‍ ഇന്റര്‍സിറ്റി, ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി, ഹാപ്പ- തിരുനെല്‍വേലി തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ഒരു മണിക്കൂർ നേരമായി അമ്പലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായിരിക്കുകയാണ്. ട്രാക്കില്‍നിന്ന് ട്രെയിന്‍ തെന്നിമാറിയതിനു പിന്നാലെ ട്രാക്കില്‍ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പാളം ശെരിയാക്കുന്നതിനുള്ള സംഘം എറണാകുളത്ത് നിന്നും അമ്പലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

 

OTHER SECTIONS